NEWS

കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: നീണ്ട സമരമുറകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. ഡല്‍ഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.

കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനും ഡല്‍ഹി പോലീസ് അനുമതി നല്‍കി. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ നടപടി. സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ഥിക്കുന്നതായും ഡല്‍ഹി പോലീസ് പി.ആര്‍.ഒ. ഈഷ് സിംഗാള്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.

നേരത്തെ ഡല്‍ഹിയെ ലക്ഷ്യമാക്കി ഉത്തര്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ പോലീസ് അതിര്‍ത്തിയില്‍ തടയുകയും ജലപീരങ്കികള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു.

Back to top button
error: