NEWS

ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നു. അന്വേഷണ അനുമതി ആവശ്യപ്പെട്ടുള്ള ഫയല്‍ സ്പീക്കര്‍ക്ക് അയച്ചു. ബാര്‍ കോഴ കേസിലാണ് പുതിയ നടപടി.

ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മാത്രം മതിയെന്നുമാണ് നിയമോപദേശം.ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അതേസമയം, മുന്‍ മന്ത്രിമാരായ കെ ബാബുവിനും വിഎസ് ശിവകുമാറിനെതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനാണ് നീക്കം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു പറഞ്ഞിരുന്നു.

കോഴ നല്‍കിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Back to top button
error: