LIFETRENDING

വീഡിയോ പോസ്റ്റ് ചെയ്ത് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് താരം

ലയാള ചലച്ചിത്രരംഗത്തെ നായകനടന്‍മാരില്‍ ശ്രദ്ധേയനാണ് ജയറാം. സാധാരണക്കാരന്റെ വേഷത്തിലൂടെ ജനപ്രീയതാരമെന്ന പദവി സ്വന്തമാക്കിയ നടന്‍ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി. താരത്തിന്റെ ആനക്കമ്പവും, ചെണ്ടക്കമ്പവും എല്ലാവരുടെയിടയിലും പാട്ടാണ്. ഇപ്പോഴിതാ താരം ഔദ്യോഗികമായി ഒരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. actorjayaram_official എന്നാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്.‌

ആദ്യപടിയായി ഒരു ചെറിയ വീഡിയോയാണ് ജയറാം പോസ്റ്റ് ചെയ്തത്. മാത്രമല്ല അച്ഛന്റെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരം മകന്‍ കാളിദാസ് ജയറാമും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മുന്‍പും ജയറാമിന്റെ പേരില്‍ ഒരു അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അത് ഔദ്യോഗികമല്ലായിരുന്നു.

ഇന്‍സ്റ്റഗ്രം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രണ്ടായിരത്തിലധികം ഫോളോവേഴ്സാണ് താരത്തിന്. മോഹന്‍ലാല്‍, മമ്മൂട്ടി, പ്രഭാസ്, അല്ലു അര്‍ജുന്‍, ഭാര്യ പാര്‍വതി, മക്കള്‍ കാളിദാസ്, മാളവിക എന്നിവരെയാണ് ജയറാം ഫോളോ ചെയ്യുന്നത്.

‘പുത്തന്‍ പുതു കാലൈ’ എന്ന വെബ്സീരീസില്‍ ജയറാമും മകന്‍ കാളിദാസും വേഷമിട്ടിരുന്നു. ജയറാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കാളിദാസാണ്, ഉര്‍വശിയുടെത് കല്യാണി പ്രിയദര്‍ശനും.

സംസ്‌കൃത ചിത്രമായ നമോയുടെ റിലീസിനായി തയാറെടുക്കുകയാണ് ജയറാം. ചിത്രത്തില്‍ ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുക.

Back to top button
error: