NEWS

സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കില്ല; ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍.

കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. മൊഴിയെടുക്കാന്‍ അനുമതി ലഭിക്കാനായി അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്. നിലവില്‍ സ്വപ്‌ന കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്‌

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സ്വപ്നയുടെ ശബ്ദരേഖ പ്രചരിച്ചതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിന്റെ പരാതിയില്‍ നടക്കുന്ന അന്വേഷണമാണ് അനിശ്ചിതത്വത്തിലായത്.

ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കുന്നതിനൊപ്പം സ്വപ്നയുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്. ക്രൈംബ്രാഞ്ചിന് വേണ്ടി ജയില്‍ വകുപ്പാണ് മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസിനെ സമീപിച്ചിരുന്നത്.

Back to top button
error: