NEWS

24 മണിക്കൂറിനിടെ 43,082 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം 93,09,788 ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 4,55,555 പേര്‍ ചികിത്സയിലാണ്. ഇതുവരെ 87,18,517 പേര്‍ രോഗമുക്തി നേടി.

24 മണിക്കൂറിനിടെ 39,379 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 1,35,715 പേരാണ്.

Back to top button
error: