NEWS

കോവിഡ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം; 6 മരണം

രാജ്‌കോട്ട്: ഗുജറാത്തിലെ കോവിഡ് ചികിത്സയ്ക്കായി മാറ്റിയ ആശുപത്രി ഐസിയുവില്‍ തീപിടിത്തം. ആറ് പേര്‍ മരണപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

നിരവധി പേര്‍ക്കു പൊള്ളലേറ്റെന്നാണു പ്രാഥമിക വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ
രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടം.

തീപിടിച്ച സമയത്ത് 11 പേരായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്. അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയെന്നും ബാക്കി രോഗികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.

Back to top button
error: