NEWS

കേരള കോൺഗ്രസുകൾക്ക് നിർണായകം ഈ തെരഞ്ഞെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ ആയാണ് തദ്ദേശ ഭരണാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത് .ഈ തെരഞ്ഞെടുപ്പ് ഏറ്റവുമധികം നിർണായകമാകുക എൽ ഡി എഫിലും യു ഡി എഫിലുമായി മത്സരിക്കുന്ന കേരള കോൺഗ്രസുകൾക്കാണ് .എൽ ഡി എഫിനൊപ്പം ജോസ് വിഭാഗവും യു ഡി എഫിനൊപ്പം ജോസഫ് വിഭാഗവും അരയും തലയും മുറുക്കി രംഗത്തുണ്ട് .

രണ്ടു ടീമിനും തങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ ശക്തി തെളിയിക്കേണ്ടതുണ്ട് .മധ്യകേരളത്തിലും മലബാറിലെ കുടിയേറ്റ മേഖലകളിലും ശക്തിയുള്ള പാർട്ടിയാണ് കേരള കോൺഗ്രസ് .ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മുന്നണികൾക്കും കൗതുകമുണ്ട് .ജോസിനാണോ ജോസഫിനാണോ ശക്തി എന്നാണ് ഏവരും ഉറ്റുനോക്കുന്നത് .

കേരളത്തിൽ യുഡിഎഫ് എന്ത് വന്നാലും ഒപ്പം നിർത്തണം എന്ന് ആഗ്രഹിക്കുന്ന ജില്ലയാണ് കോട്ടയം .നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടു പലകയാണ് കോട്ടയം .മധ്യ കേരളത്തിൽ കടന്നു കയറാനുള്ള ശ്രമം ആണ് എൽ ഡി എഫ് ജോസിലൂടെ ലക്‌ഷ്യം ഇടുന്നത് .യു ഡി എഫ് ആകട്ടെ തങ്ങളുടെ ശക്തി നിലനിർത്താനുള്ള പരിശ്രമത്തിലും .

കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അതൃപ്തി മറികടന്നാണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ 9 സീറ്റുകൾ വരെ ജോസഫിന് കോൺഗ്രസ് നൽകിയത് .ജോസ് വിഭാഗത്തിലെ അതൃപ്തരെയും യു ഡി എഫ് ലക്‌ഷ്യം വെക്കുന്നുണ്ട് .

കോട്ടയം ജില്ലാ പഞ്ചായത്തും പരമാവധി പഞ്ചായത്തുകളും പിടിച്ച് വരവറിയിക്കുകയാണ് എൽ ഡി എഫിന്റെ ലക്‌ഷ്യം .കേരള കോൺഗ്രസിനെ മുൻ നിർത്തിതന്നെയാണ് എൽ ഡി എഫിന്റെ പോരാട്ടം .ജോസ് വിഭാഗത്തിന് യാതൊരു ശല്യവും ഉണ്ടാകരുതെന്ന് സിപിഐഎം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട് .

Back to top button
error: