NEWS

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതില്‍ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭരണഘടനാദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ദേശീയ സമമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രീതിയാണുള്ളത്. അതില്‍ മാറ്റം അനിവാര്യമാണ്. ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്നും
ലോക്സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.

അതേസമയം, നേരത്തെ ബിജെപി മുന്നോട്ട് വെച്ച രാഷ്ട്രീയ അജണ്ടകളിലൊന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ലക്ഷ്യം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം ചര്‍ച്ചയായിരുന്നു.

ഭരണഘടനയുടെ വലിയൊരു സവിശേഷത അത് പൗരന്റെ കര്‍ത്തവ്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ്. കര്‍ത്തവ്യങ്ങളും അവകാശങ്ങളും പരസ്പരബന്ധിതമായ കാര്യങ്ങളായാണ് മഹാത്മാഗാന്ധി കണ്ടത്. ഭരണഘടനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Back to top button
error: