NEWS

ഫ്ലിപ്കാർട്ടിനെ ഇളക്കി മറിച്ച് മൈക്രോമാക്സ് 1 ബി ,വെറും 7999 രൂപയ്ക്ക് തകർപ്പൻ ഫോൺ

ന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തി മൈക്രോമാക്സ് . മൈക്രോമാക്സ് നോട്ട് 1 ,1 ബി സീരീസിലൂടെയാണ് തിരിച്ചു വരവ് .നവംബർ 24 നാണു മൈക്രോമാക്സ് നോട്ട് 1 വിപണിയിൽ എത്തിയത് .മൈക്രോമാക്സ് 1 ബി ഇന്നാണ് വിപണിയിൽ എത്തിയത് .ഫ്ലിപ്കാർട് വഴിയാണ് വില്പന .

രണ്ട് വാരിയന്റുകളിൽ ആണ് മൈക്രോമാക്സ് 1 ബി വിപണിയിൽ എത്തിയിരിക്കുന്നത് .2 ജി ബി റാമും 32 ജി ബി സ്റ്റോറേജും ഉള്ള ഫോണിന് 6999 രൂപയും 4 ജി ബി റാമും 64 ജിബി സ്റ്റോറേജും ഉള്ള ഫോണിന് 7999 രൂപയും ആണ് വില .

ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലിപ്കാർട്ടിൽ മൈക്രോമാക്സ് 1 ബി വിൽപന ആരംഭിച്ചു .എസ്‌ബിഐ ക്രെഡിറ്റ്
കാർഡുള്ളവർക്ക് ഇ എം ഐയിൽ 5 % ക്യാഷ്ബാക്കുണ്ട് .ഫ്ലിപ്കാർട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 5 % അൺലിമിറ്റഡ് ക്യാഷ്ബാക്ക് സംവിധാനവും ഉണ്ട് .സ്മാർട്ട്ഫോൺ എക്‌സ്‌ചേഞ്ചിലൂടെ 6,850 രൂപ വരെ ലഭിക്കുകയും ചെയ്യും .ഫ്ലിപ്കാർട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്ക് 9 മാസത്തേയ്ക്ക് പലിശരഹിത ഇ എം ഐയും ലഭിക്കും .

6 .52 ഇഞ്ച് എച്ച് ഡി പ്ലസ് മിനി ഡ്രോപ്പ് ഡിസ്‌പ്ലെ ആണ് മൈക്രോമാക്സ് 1 ബിയ്ക്കുള്ളത് .മീഡിയ ടെക് ഹെലിയോ ജി 35 എസ് ഒ സിയോടൊപ്പം മീഡിയ ടെക് ഹൈപ്പർ എൻജിൻ ഗെയിമിങ് ടെക്‌നോളജി മൈക്രോമാക്സ് 1 ബിയ്ക്ക് ചടുലതയേകുന്നു .

യു എസ് ബി ടൈപ് സി പോർട്ട് 10 വാട്ട് ചാർജർ ഉള്ള 5000 എം എ എച്ച് ബാറ്ററി താരതമ്യേന നീണ്ട ബാറ്ററി ആയുസ് നൽകുന്നു .പുറകിൽ 13 മെഗാ പിക്സലും 2 മെഗാ പിക്സലുമുള്ള ഡ്യൂവൽ ക്യാമറയാണ് ഉള്ളത് .സെൽഫിക്കും വീഡിയോ കാളിനുമായി 8 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട് .ബഡ്ജറ്റ് ഫോൺ അന്വേഷിക്കുന്ന സാധാരണക്കാരന് നൽകാവുന്ന പരമാവധി ഫീച്ചറുമായാണ് മൈക്രോമാക്സിന്റെ തിരിച്ചു വരവ് .

Back to top button
error: