NEWSTRENDING

മറഡോണ ഒരു കുട്ടിയെ പോലെ ,അനുഭവം പങ്കുവെച്ച് ബോബി ചെമ്മണ്ണൂർ

ലോകത്ത് നുണ പറയാൻ അറിയാത്ത ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അത് മറഡോണയാണ് .മറഡോണയെ കേരളത്തിൽ എത്തിച്ച വ്യവസായി ബോബി ചെമ്മണ്ണൂർ പറയുന്നു .പണത്തോട് ആർത്തിയില്ലാത്ത ,സമ്പാദിക്കാൻ അറിയില്ലാത്ത ,നയാപൈസ പോലും അക്കൗണ്ടിൽ ബാലൻസ് ഇല്ലാത്ത വ്യക്തി ആയിരുന്നു മറഡോണയെന്ന് ബോബി ചെമ്മണ്ണൂർ അനുസ്മരിക്കുന്നു .

മറഡോണ പൊട്ടിക്കരഞ്ഞ ഒരു സന്ദർഭവും ബോബി ചെമ്മണ്ണൂർ ഓർക്കുന്നു .ഭക്ഷണം കഴിച്ച് അല്പം മദ്യം ഒക്കെ കഴിച്ച് ഇരിക്കുകയായിരുന്നു മറഡോണ .ഉത്തേജക മരുന്ന് ഉപയോഗിച്ച് എന്ന് പറഞ്ഞ് പുറത്താക്കപ്പെട്ട സംഭവം മറഡോണ ഓർത്തു .അത് ചതിയാണ് ബോബി ഞാൻ ഇന്നസെന്റ് ആയിരുന്നു .എന്റെ കാൽനഖം പഴുത്ത് കളിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ മരുന്ന് വച്ചതാണ് .അത് ഒറ്റിക്കൊടുക്കുകയും പിന്നീട് ഉത്തേജക മരുന്ന് ഉപയോഗം എന്ന് പറഞ്ഞ് പിടിക്കപ്പെടുകയും ചെയ്തു .ഫുട്ബാൾ ലോബിയുടെ ചതി ആയിരുന്നു അത് .ഇത് പറഞ്ഞ് മറഡോണ പൊട്ടിക്കരഞ്ഞത് ബോബി ചെമ്മണ്ണൂർ ഓർക്കുന്നു .

ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ മറഡോണയോട് അടുപ്പം സൂക്ഷിക്കാനായെന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു .ഫുട്ബാൾ ലോകത്ത് പലരും കോടികൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും അക്കൗണ്ടിൽ ചില്ലിക്കാശ് പോലും ഇല്ലാത്ത ഫുട്ബോളർ ആയിരുന്നു മറഡോണയെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കുന്നു .

Back to top button
error: