ഇ ഡി നോട്ടീസിന് പിന്നാലെ സി എം രവീന്ദ്രൻ വീണ്ടും ചികിത്സ തേടി

ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി .കോവിഡ് അനന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണു വിശദീകരണം .

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ഇ ഡി സി എം രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത് .സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഇടനിലക്കാരി ആയി പ്രവർത്തിച്ചു എന്നും ശിവശങ്കരൻ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു .മാത്രമല്ല സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കരനും ടീമിനും അറിയാമായിരുന്നുവെന്നും ആ ടീം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണുള്ളതെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചിരുന്നു .

ഈ പശ്ചാത്തലത്തിൽ ആണ് രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് പ്രസക്തി ഏറുന്നത് .നേരത്തെ ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ കോവിഡ് ബാധിച്ചുവെന്ന് രവീന്ദ്രൻ രേഖാമൂലം ഇ ഡിയെ അറിയിച്ചിരുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version