പോലീസ് നിയമ ഭേദഗതി പിൻവലിക്കാനുള്ള റിപീലിംഗ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

പോലീസ് നിയമ ഭേദഗതി പിൻവലിക്കാനുള്ള റിപീലിംഗ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു .വിവാദമായതിന് പിന്നാലെ ഓർഡിനൻസ് പിൻവലിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു .സൈബറിടത്തെ സുരക്ഷയ്ക്കായി നിയമസഭയിൽ ചർച്ച ചെയ്ത് പുതിയ നിയമം കൊണ്ടുവരാൻ ആണ് സർക്കാർ തീരുമാനം .

നിലവിലുള്ള പോലീസ് നിയമത്തിൽ 118 എ കൂട്ടിച്ചേർത്തായിരുന്നു പുതിയ ഭേദഗതി .എന്നാൽ ഓർഡിനൻസിനെതിരെ വ്യാപകമായി വിമർശനം ഉയർന്നു .ഇതിനു പിന്നാലെ ഓർഡിനൻസ് പിൻവലിയ്ക്കാൻ സർക്കാർ തീരുമാനിക്കുക ആയിരുന്നു .

ഈ മാസം 22 നാണ് ഓർഡിനൻസ് ഇറങ്ങിയത് .എന്നാൽ സർക്കാർ വിമർശനം ഒഴിവാക്കാൻ ആണ് ഓർഡിനൻസ് കൊണ്ടുവന്നത് എന്ന് ആരോപണമുയരുകയായിരുന്നു .ദേശീയ തലത്തിലും ഓർഡിനൻസ് ചർച്ച ആയിരുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version