NEWS

എം.ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി

സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെതിരെ നിര്‍ണായക മൊഴി നല്‍കി. നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്താന്‍ എം.ശിവശങ്കരന്‍ പ്രേരണയും സഹായവും നല്‍കിയതായിട്ടാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയത്. സ്വപ് സുരേഷിനെ വീണ്ടു ചോദ്യം ചെയ്തപ്പോഴാണ് ശിവശങ്കറിനെതിരെ മൊഴി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കറിന് സ്വപ്‌നയുടെ മൊഴി കുരുക്കാകുമെന്ന് വേണം കരുതാന്‍. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകേ നല്‍കുന്ന മൊഴികള്‍ക്ക് കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കുന്ന രഹസ്യമൊഴിയുടെ അത്ര തന്നെ തുല്യതയുണ്ട്. കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് ജില്ലാ ജയിലിലെത്തി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശിവശങ്കറിനെ 10 ദിവസം ചോദ്യം ചെയ്യാനായി സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ നല്‍കിയ അപേക്ഷ ഇന്ന് പരിഗണിക്കും.

Back to top button
error: