NEWS

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഇ ഡിയുടെ നോട്ടിസ് ,ചോദ്യം ചെയ്യാൻ കസ്റ്റംസും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ചോദ്യം ചെയ്യാൻ ഹാജരാവാൻ ഇ ഡിയുടെ നോട്ടീസ് .വെള്ളിയാഴ്ച ഹാജരാകാൻ ആണ് നോട്ടീസ് .നേരത്തെ ചോദ്യം ചെയ്യാൻ ഇ ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ആണെന്ന് രവീന്ദ്രൻ രേഖാമൂലം അറിയിച്ചിരുന്നു .

കോവിഡ് മുക്തനായി രവീന്ദ്രൻ ആശുപത്രി വിട്ടതിനെ തുടർന്നാണ് ഇ ഡി വീണ്ടും നോട്ടീസ് നൽകിയത് .ഇ ഡി ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രമുഖൻ ആണ് സി എം രവീന്ദ്രൻ .നേരത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കർ ഐ എ എസിനെ ഇ ഡി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്തിരുന്നു .

സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നുവെന്നും ആ ടീം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു .ഈ പശ്ചാത്തലത്തിൽ ആണ് രവീന്ദ്രന്റെ ചോദ്യം ചെയ്യൽ നിര്ണായകമാകുന്നത് .രവീന്ദ്രനെ കസ്റ്റംസും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് വിവരം .

Back to top button
error: