ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു

പോലീസ് ആക്ടിലെ ഭേദഗതിയ്ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുക.

ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്.

എന്നാൽ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോടതിയെ സമീപിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version