NEWS

തിരുത്താൻ സർക്കാർ ,കോടതി കയറ്റാൻ പ്രതിപക്ഷം

കേരള പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ തിരുത്തലുകൾക്ക് സർക്കാർ തയ്യാറാവുന്നുവെന്ന് സൂചന .സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ നടത്തുന്ന അധിക്ഷേപം എന്ന തരത്തിൽ ഭേദഗതി വരുത്താൻ ആണ് സർക്കാർ ആലോചിക്കുന്നത് .

ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യം സിപിഎമ്മിലും ശക്തമാണ് .വിഷയം ദേശീയ തലത്തിലും ഉന്നയിക്കപ്പെട്ടതോടെ സംസ്ഥാന പാർട്ടിയ്ക്ക് സമ്മർദ്ദമേറി .ഇനി യെച്ചൂരി മനുഷ്യാവകാശത്തെ കുറിച്ച് എന്തുപറയും എന്നാണ് പി ചിദംബരം ചോദിച്ചത് .

സൈബറിടത്തെ വ്യക്തിഹത്യയ്ക്ക് മാത്രമേ ഈ നിയമം പ്രയോഗിക്കപ്പെടുകയുള്ളൂവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെയോ നിഷ്പക്ഷ അഭിപ്രായ പ്രകടനത്തെയോ ഭേദഗതി ബാധിക്കില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തിയിൽ വരുത്തേണ്ടവർക്ക് അമിത സ്വാതന്ത്ര്യം നൽകുന്നതാണ് നിയമത്തിലെ വാക്കുകൾ .ഏതു മാധ്യമത്തിലായാലും അപകീർത്തിപരമായി വന്നാൽ കേസ് എന്നതാവും സ്ഥിതി .

ഭരണഘടനയുടെ അതിർത്തിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന സാമ്പ്രദായിക മാധ്യമങ്ങളെ അല്ല വ്യക്തിഗത ചാനലുകളെയാണ് നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വാക്കാൽ പറയുന്നുണ്ടെങ്കിലും നിയമം നിയമമായി നിൽക്കുന്നിടത്തോളം പ്രസ്താവന കൊണ്ട് ഗുണം ഇല്ലെന്നു സിപിഎം തിരിച്ചറിയുന്നുണ്ട് .

അതേസമയം ,ഭേദഗതിയെ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം .സുപ്രീംകോടതി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിര്‌ എന്ന് പറഞ്ഞ് റദ്ധാക്കിയ നിയമത്തിനു സമാനമായ നിയമം ആയതിനാൽ കോടതിയിൽ സർക്കാരിന് തിരിച്ചടി കിട്ടാൻ സാധ്യതകൾ ഏറെയാണ് .തെരഞ്ഞെടുപ്പ് കാലത്ത് ഈ അവസരം ഉപയോഗിക്കണമെന്ന് തന്നെയാണ് പ്രതിപക്ഷ ധാരണ .

Back to top button
error: