NEWS

“പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയില്ല ,അധികാരം നഷ്ടമാകുമ്പോൾ എന്താണിത്ര ആശങ്ക ?”

പാർട്ടിയിൽ നേതൃപ്രതിസന്ധിയില്ലെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് .സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും താൻ പിന്തുണ പ്രഖ്യാപിക്കുന്നു .കോൺഗ്രസിന് സ്ഥിരം പ്രസിഡണ്ട് ഇല്ലാത്തത് വെല്ലുവിളി ആണെന്നും പാർട്ടി ദുർബലമാണെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സൽമാൻ ഖുർഷിദിൻറെ വിശദീകരണം .

“അവർ പറയുന്നതിനോട് വിയോജിക്കുന്നില്ല .എന്നാൽ ഇത്തരം കാര്യങ്ങൾ പാർട്ടി വേദിയിൽ ആണ് പറയേണ്ടത് .പരസ്യ പ്രസ്താവന കൊണ്ട് ഗുണം എന്താണ് ?പാർട്ടിയിൽ പരിശോധനകളും ചർച്ചകളുമൊക്കെ അതാത് സമയങ്ങളിൽ നടക്കുന്നുണ്ട് .”കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് കൂടിയായ സൽമാൻ ഖുർഷിദ് പറഞ്ഞു .

“നേതാക്കൾ എല്ലാവരും ഇവിടെ തന്നെയുണ്ട് .ആരും എവിടെയും പോയിട്ടില്ല .പലരും ഊന്നിപ്പറയുന്നത് പദവികളെ കുറിച്ചാണ് .എന്തിനാണ് പദവിയിൽ നിർബന്ധം ?ബി എസ് പിയിൽ പ്രസിഡണ്ട് ഇല്ല .ഇടതുപാർട്ടികളിൽ ചെയർമാൻ ഇല്ല .ഓരോ പാർട്ടിയ്ക്കും ഓരോ രീതിയാണ് .കോൺഗ്രസിൽ താൽക്കാലികമെങ്കിലും അധ്യക്ഷ ഉണ്ട് .പാർട്ടിയിൽ നേതൃ പ്രതിസന്ധി ഇല്ല .”സൽമാൻ ഖുർഷിദ് പറഞ്ഞു .

Back to top button
error: