അമ്മയ്ക്ക് പിന്നാലെ മകളും ക്യാമറയുടെ മുമ്പിലേക്ക്‌

ലയാളത്തിന്റെ പ്രിയനടിയും നൃത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയ രംഗത്തേക്ക്. മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന്‍ മനോജ് ഖാന ഒരുക്കുന്ന ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ‘ഖെദ്ദ’ യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും മനോജ് കാന തന്നെയാണ്.

ചിത്രത്തില്‍ ആശാ ശരത്തിന്റെ മകളായി തന്നെയാണ് ഉത്തര അഭിനയിക്കുന്നത്. സവിത എന്ന അമ്മ വേഷത്തില്‍ ആശാശരത്തും സവിതുടെ മകള്‍ അനഖയുടെ വേഷത്തിലാണ് ഉത്തര എത്തുന്നത്.

സുധീര്‍ കരമന, അനുമോള്‍, ജോളി ചിറയത്ത്, ബാബു കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പി.ആര്‍. സുമേരന്‍ പിആര്‍ഒ. മികച്ച ഛായാഗ്രഹകനുളള സംസ്ഥാനപുരസ്‌കാരം നേടിയ പ്രതാപ് .പി.നായരാണ് ചിത്രത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. പുരസ്‌കാര ജേതാവ് അശോകന്‍ ആലപ്പുഴയാണ് വസ്ത്രാലങ്കാരം. ഹരി വെഞ്ഞാറമൂടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version