NEWS

സ്വപ്നയുടെ ശബ്ദരേഖ ചോർന്നതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നൽകിയ കത്ത് ഡി ജി പിയ്ക്ക് കൈമാറി

സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ ചോർന്നു എന്ന് കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .ഇക്കാര്യം ആവശ്യപ്പെട്ട് ഇ ഡി നൽകിയ കത്ത് ജയിൽ മേധാവി ഡി ജി പി ലോക്നാഥ് ബെഹ്‌റയ്ക്ക് കൈമാറി .

ഇ ഡിയുടെ കത്തിന്മേൽ അന്വേഷണം വേണമോ എന്ന കാര്യം ഡി ജി പി തീരുമാനിക്കും .ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ഇ ഡിയ്ക്ക് കൈമാറുമെന്നാണ് സൂചന .

തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്തണം എന്നാണ് ഇ ഡിയുടെ ആവശ്യം .സംസ്ഥാന പോലീസ് അന്വേഷിക്കാൻ തയ്യാറായില്ലെങ്കിൽ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി കോടതിയുടെ അനുമതി തേടുമെന്നാണ് വിവരം .

സ്വപ്നയുടേതായി പുറത്ത് വന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്നുറപ്പിക്കാൻ ആയിട്ടില്ല എന്നാണ് ജയിൽ ഡി ഐ ജിയുടെ റിപ്പോർട്ടിൽ ഉള്ളത് എന്നാണ് സൂചന .സ്ഥിരീകരിക്കാൻ സ്വപ്നയും തയ്യാറായിട്ടില്ല .ഈ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണത്തിനാണ് ഇ ഡി തയ്യാറെടുക്കുന്നത് .

Back to top button
error: