LIFE

ബോയ്‌ക്കോട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

ഇന്ത്യ എന്ന വികാരത്തെ പ്രേക്ഷക മനസിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്ന മറ്റൊരു ഹൃസ്വചിത്രം കൂടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജസൂയം ഫിലിംസിന്റെ ബാനറില്‍ ഒ.ബി.സുനില്‍കുമാര്‍ നിര്‍മ്മിച്ച് ബിജു കെ മാധവന്‍ സംവിധാനം നിര്‍വ്വഹിച്ച ബോയ്‌കോട്ട് എന്ന ചിത്രമാണ് മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ജോലി നോക്കുന്ന പട്ടാളക്കാരന്‍ ദീപാവലിയോടനുബന്ധിച്ച് നാട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ താന്‍ അനുഭവിക്കേണ്ടി വന്ന സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും പട്ടാളക്കാരന്‍ പങ്ക് വെക്കുമ്പോള്‍ അത് തറഞ്ഞു കയറുന്നത് പ്രേക്ഷകന്റെ മനസിലേക്കാണ്. അച്ചന്റെ കഥ കേള്‍ക്കുന്ന മകന്‍ അവന്റെ കഴിവിനനുസരിച്ച് പ്രതികാരം ചെയ്യാന്‍ മുതിരുന്നു. എല്ലാ അവസരത്തിലും സാധ്യമല്ലെങ്കിലും കുറഞ്ഞപക്ഷം ആഘോഷങ്ങളിലെങ്കിലും നമ്മുടെ നാടിനെ മറക്കാതിരിക്കാം. കൂടാതെ, സ്വന്തം കുടുംബത്തെ ദുരവസ്ഥയില്‍ നിന്നും കരകയറ്റാന്‍ , സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൊഴിലെടുത്ത് ജീവിക്കുന്നതിലൂടെ, സുഖലോലുപതയില്‍, ഉത്തരവാദിത്ത്വങ്ങളില്‍ നിന്നു മറന്ന് ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അതില്‍ നിന്നും മാറേണ്ടതിന്റെ ആവശ്യകതയിലേക്കും ചിത്രം വെളിച്ചം പകരുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും പുതുതലമുറയ്ക്ക് പുത്തന്‍ ഉള്‍ക്കാഴ്ച്ച സമ്മാനിക്കുന്ന ഹ്രസ്വചിത്രമാണ് ബോയ്‌ക്കോട്ട്

പ്രദീപ് ചന്ദ്രന്‍, തിരുമല ചന്ദ്രന്‍, രാഹുല്‍, അനിഴാ നായര്‍, അഭിനവ് കൃഷ്ണ, അര്‍പ്പിത ആര്‍ എസ് നായര്‍, നിരഞ്ജന രാഹുല്‍, സജി അമൃത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ സുനില്‍ കുമാര്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അനീഷ് മോട്ടീവ് പിക്‌സ് ഛായാഗ്രഹണവും എഡിറ്റിംഗ് അനീഷ് സാരംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രൊ: ഡിസൈനര്‍ രാഹുല്‍, ചമയം രാജേഷ് വെള്ളനാട് ,തിരക്കഥാ സഹായി -കവിതാ സി ഗംഗന്‍, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker