NEWS

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: അടുത്തയാഴ്ച കേരളത്തില്‍ ശക്തിയായി മഴ പെയ്യും

ടുത്ത് മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ മഴ കുറയുമെങ്കിലും പിന്നീട് കേരളത്തിലും തമിഴ്‌നാട്ടിലും ശക്തിയായി മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പറിയിച്ചു. ശക്തമായ മിന്നലോടെയാവും മഴ പെയ്യുക. ശക്തമായ കാറ്റോടെ ചില ജില്ലക്കളില്‍ പരക്കെയും വടക്കന്‍ ജില്ലകളില്‍ ഭാഗികമായും മഴ പെയ്യാന്‍ സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടെ ശക്തിയാര്‍ജിച്ച് ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയില്‍ എത്തുമെന്നും അറിയിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂനമര്‍ദ്ദമായി മാറുന്നതിനാല്‍ കേരളത്തില്‍ രണ്ട് ദിവസത്തേക്ക് മഴയുണ്ടാവില്ല. എന്നിരുന്നാലും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലെ താപനിലയിവും കാര്യമായ വ്യത്യാസം സംഭവിക്കാം. അതേ സമയം സംസ്ഥാനത്ത് ഈ തവണ ലഭിച്ച തുലാമഴയുടെ അളവില്‍ വന്‍കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 42 സെ.മി മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഈ തവണ ലഭിച്ചത് 30 സെ.മി മാത്രമാണ്.

Back to top button
error: