NEWS

ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് സംഘം

സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ അരങ്ങില്‍ നടക്കുമ്പോള്‍ ശബ്ദസന്ദേശത്തിന് പിന്നിലെ ആധികാരികത കണ്ടെത്താനുള്ള നീക്കുവുമായി ഫോറന്‍സിക് സംഘം. ശബ്ദം കൃത്യമായി പരിശോധിച്ച് അത് സ്വപ്‌നയുടേത് തന്നെയാണോ എന്ന് കണ്ടെത്താനുള്ള സംവിധാനം തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ സാധിക്കുമെന്നതാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. ശബ്ദം ഉപയോഗിച്ച് ഉടമയെ കണ്ടെത്താന്‍ ഓഡിയോ അനാലിസിസിലൂടെ സാധിക്കും. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ഫിസിക്‌സ് ലാബിന്റെ പരിധിയില്‍ വരുന്ന ഓഡിയോ, വീഡിയോ ലാബിലാണ് ഇതിനുള്ള ഓഡിയോ അനാലിസിസിനുള്ള സൗകര്യമുള്ളത്. ശബ്ദ സന്ദേശങ്ങളിലെ തര്‍ക്കങ്ങള്‍ വരുമ്പോഴാണ് കോടതി മുഖാന്തിരം ഓഡിയേ വീഡിയോ ലാബിലേക്ക് കേസ് റഫര്‍ ചെയ്യുക. കേസില്‍ ഉള്‍പ്പെട്ടവരെ ലാബിലെത്തിച്ച് സന്ദേശത്തിലെ അതേ വാക്യം ആവര്‍ത്തിച്ച് പറിയിപ്പിക്കുകയും ഇത് എത്രത്തോളം ശബ്ദസന്ദേശവുമായി യോജിക്കുന്നു എന്ന് പരിശോധിക്കുകയും ചെയ്യും. ഒരാഴ്ചയ്്ക്കകം ഫലം ലഭിക്കും

Back to top button
error: