NEWS

ഏഴാം സീസണിലെ ആദ്യമത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിനു തോൽവി

ഐഎസ്എൽ ഈ സീസണിലെ ആദ്യമത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിനു തോൽവി .എ ടി കെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ളാസ്റ്റേഴ്സിനെ തകർത്തത് .അങ്ങനെ ബഗാന് 3 പോയിന്റ് .

മത്സരത്തിന്റെ 67 ആം മിനുട്ടിൽ ആണ് വിധി നിർണയിച്ച ഗോൾ .ബോക്സിലേക്ക് വന്ന പന്തിനായി സിദോയും വിൻസെന്റ് ഗോമസും ഒരുമിച്ച് ശ്രമിച്ച് പരാജയപ്പെട്ടു .പാഞ്ഞെത്തിയ റോയ് കൃഷ്ണയുടെ ഇടങ്കാൽ ഷോട്ട് ലക്‌ഷ്യം കണ്ടു .

ശക്തമായ ആക്രമണവും പ്രതിരോധവും കേരള ബ്ളാസ്റ്റേഴ്സ് കരസ്ഥമാക്കേണ്ടതിന്റെ ആവശ്യകത ഈ കളി കാണിച്ചു തന്നു .ബഗാൻ ഗോളിയെ പരീക്ഷിച്ച ഒരു ഷോട്ട് പോലും കേരള ബ്ലാസ്റ്റേഴ്സിന്റെ പക്കൽ നിന്ന് ഉണ്ടായില്ല എന്നതാണ് വാസ്തവം .

Back to top button
error: