മലയാള സിനിമയുടെ പുതുവസന്തമായി – ഇവാനിയ നാഷ്

സാമൂഹ്യ മാധ്യമങ്ങളിൽ നവതരംഗം സൃഷ്ടിച്ച ഈ കൊച്ചു സുന്ദരി മലയാള സിനിമയുടെ പുതിയ മാമാട്ടിക്കുട്ടിയമ്മയായി എത്തുകയാണ് സോഷ്യൽ മീഡിയായിൽ ആരാധക വൃന്ദം സൃഷ്ടിച്ച ഇവാനിയ എന്ന കുട്ടിക്കുറുമ്പി മലയാളികളുടെ മനസിൽ ഓമന തിങ്കൾ കിടാവായ പഴയ ബേബി ശാലിനിയുടെ അതേ രൂപ സാദൃശ്യം കൊണ്ടും ഒരേ ദിനം ജന്മദിനം എന്നതും കൊണ്ടും ശ്രദ്ധേയമാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മലയാള സിനിമയുടെ കലാ ലോകത്തേക്ക് ഇവാനിയ എന്ന കൊച്ചു മാമാട്ടിക്കുട്ടി യമ്മ എത്തുമ്പോൾ കലാ കൈരളിക്ക് ലഭിക്കുന്നത് പുതിയ സൗഭാഗ്യം.

ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ മോഹൻലാലിനൊപ്പം പരസ്യ ചിത്രത്തിലൂടെ അഭിനയിച്ച് പ്രൊഫഷണൽ അഭിനയ രംഗത്തേക്കും ചുവടുറപ്പിക്കുന്ന ഇവാനിയ എന്ന കൊച്ചു മിടുക്കിഅടുത്തിടെ പുറത്തിറങാൻ പോകുന്ന മലയാള സിനിമയിലൂടെ അഭിനയ കലയുടെ കൂടുതൽ ഉയരങ്ങളിലേക്ക് ചിറകടിച്ചുയരുകയാണ്. കണ്ണൂർ കുടിയാന്മലയിലെ നാഷ് – സോണിയ ദമ്പതികളുടെ മകളും LK G വിദ്യാർത്ഥിയുമാണ് ഈ കൊച്ചു സുന്ദരി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version