NEWS

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: വിജിലന്‍സ് കോടതി

പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. എറണാകുളം ഡിഎംഒയോടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മാനസിക ആരോഗ്യനില പരിശോധിക്കണം. റിപ്പോര്‍ട്ട് 24 നല്‍കണമെന്നും കോടതി പറഞ്ഞു.

അതേസമയം, നിലവില്‍ ഇബ്രാഹിം കുഞ്ഞ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും.

Back to top button
error: