LIFENEWS

ശോഭാ സുരേന്ദ്രൻ ഉറച്ചു തന്നെ ,ഇടപെടലുകളുമായി ദേശീയ നേതൃത്വം

കൊച്ചിയിൽ ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശോഭ സുരേന്ദ്രൻ എത്തിയില്ല .പാർട്ടിയിൽ അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് കാട്ടി ദേശീയ നേതൃത്വത്തിന് കത്തയച്ചതിനു പിന്നാലെയാണ് ശോഭ സുരേന്ദ്രൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിർണായക യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് .ശാരീരിക അസ്വസ്ഥതകൾ മൂലം ഒ രാജഗോപാലും പങ്കെടുത്തില്ല .

അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം എന്നാണ് കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി സി പി രാധാകൃഷ്‌ണൻ പറഞ്ഞത് .ശോഭ ചെറുപ്പം മുതൽ പാർട്ടിക്കൊപ്പം ഉള്ളയാളാണ് .യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് .വിഷയം പാർട്ടി രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് രാധാകൃഷ്‌ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു .

എന്നാൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്നു മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന പ്രതികരണമാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ഉണ്ടായത് .തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ആണ് യോഗമെന്നും കെ സുരേന്ദ്രൻ പറഞ്ഞു .

കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ശോഭ .ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഏകപക്ഷീയമായി മാറ്റിയതും കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതുമാണ് ശോഭയെ ചൊടിപ്പിച്ചത് .വിഷയങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അവർ തുറന്നടിച്ചിരുന്നു .

ഇതിനെ പിന്നാലെ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യക ഗ്രൂപ്പ് രൂപം കൊള്ളുകയും പാർട്ടിയിലെ തഴയപ്പെട്ട പ്രമുഖർ ഗ്രൂപ്പിൽ അണിനിരക്കുകയും ചെയ്തു .മണ്ഡലാടിസ്ഥാനത്തിൽ ആളെ കൂട്ടി പ്രതിരോധിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം .ശോഭ സുരേന്ദ്രന് പിന്നാലെ പി എം വേലായുധന്റെ പൊട്ടിത്തെറിയും വിഭാഗീയത രൂക്ഷമാക്കി .പി എം വേലായുധനെ ആശ്വസിപ്പിക്കാൻ വി മുരളീധരൻ കൂടിക്കാഴ്ച നടത്തിയെങ്കിലും വെളുക്കാൻ തേച്ചത് പാണ്ടായി .

അതേസമയം കാത്തിരുന്നു കാണുക എന്നതാണ് കൃഷണദാസ് പക്ഷത്തിന്റെ നയം .മാനസികമായി ശോഭ സുരേന്ദ്രൻ പക്ഷത്തിന് പിന്തുണ നൽകാനും കൃഷ്‌ണദാസ്‌ പക്ഷത്തിന് തീരുമാനമുണ്ട് .

Back to top button
error: