NEWS

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ 2021 ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍, പൊതുജനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍

ക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 2021 ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയോധികര്‍ക്കുമാണ് മുന്‍ഗണന. 2021 ഏപ്രില്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് തീരുമാനം. അന്തിമ പരീക്ഷണങ്ങള്‍ക്കും അനുമതിക്കും ശേഷമാകും നടപടയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പുനെവാല പറഞ്ഞു.

2024 ഓടെ വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരിയില്‍ 10 കോടി ഡോസും ജൂലൈയില്‍ 40 കോടി ഡോസും നിര്‍മ്മിക്കാനാണ് നീക്കം. 5-6 ഡോളറിന് ഒരു ഡോസ് വാക്‌സിന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഒരാള്‍ക്ക് ആവശ്യമായ രണ്ട് ഡോസ് വാക്‌സീന്‍ പരമാവധി 1000 രൂപയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുട്ടികള്‍ക്കുളള വാക്‌സിന്‍ സമയം നീളും. കുട്ടികള്‍ക്ക് യാതൊരുതരത്തിലും പ്രതികൂലമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാകും വാക്‌സിന്‍ ലഭ്യമാക്കുക.

Back to top button
error: