ഭൂട്ടാന്‍ അതിര്‍ത്തിക്ക് സമീപം ഗ്രാമം സൃഷ്ടിച്ച് ചൈന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍
ഭൂട്ടാന്‍ അതിര്‍ത്തിക്ക് രണ്ട് കിലോമീറ്റര്‍ സമീപത്ത് പ്രദേശം കയ്യേറി ഗ്രാമം സൃഷ്ടിച്ച് ചൈന.

2017ല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ദിവസങ്ങളോളം മുഖാമുഖം നിന്ന ദോക്ലാമിന് 9 കിലോമീറ്റര്‍ അടുത്താണ് ചൈന പുതിയ ഗ്രാമം സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുടെ പാംഗ്ഡ എന്ന ഗ്രാമം ഭൂട്ടാന്റ അതിര്‍ത്തിയിലേക്കും വ്യാപിച്ച് കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, വളരെ കുറച്ച് മാത്രം സൈനിക ശക്തിയുള്ള ഭൂട്ടാനെ ചൈനയുടെ അധിനിവേശത്തില്‍ നിന്നും ചെറുക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ദോക്ലാമിന്റെ വലിയൊരു ഭാഗം കയ്യേറി ആധിപത്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് ചൈന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Exit mobile version