NEWS

പത്താം തിയ്യതിയിലെ ചോദ്യം ചെയ്യലിന് തുടർച്ചയുമായി ഇ ഡി ,ഇനി കളി വേറെ

സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .പത്താം തിയ്യതിയിലെ ചോദ്യം ചെയ്യലിന്റെ തുടർച്ച ആയാണ് ചോദ്യം ചെയ്യൽ .കസ്റ്റഡിയിൽ വാങ്ങണോ ജയിലിൽ കാണണോ എന്ന കാര്യത്തിൽ ഇ ഡി ഇതുവരെ തീരുമാനം എടുത്തിട്ടില്ല .

പത്താം തിയ്യതിയിലെ ചോദ്യം ചെയ്യലിൽ ഇ ഡിയോട് സ്വപ്ന നിർണായക വിവരങ്ങൾ പറഞ്ഞിരുന്നു .ശിവശങ്കറുമായുള്ള വാട്സാപ്പ് സന്ദേശങ്ങൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ആണ് സ്വപ്ന പുതിയ കാര്യങ്ങൾ പറഞ്ഞത് .ഇതെല്ലം പറയാൻ തനിക്ക് ഭയമാണ് എന്ന ആമുഖത്തോടെയാണ് സ്വപ്ന ഇത് പറഞ്ഞതെന്നാണ് റിപ്പോർട്ട് .

കള്ളപ്പണം വെളുപ്പിക്കൽ നിയമം സെക്ഷൻ 50 പ്രകാരമായിരുന്നു ചോദ്യം ചെയ്യൽ .മൊഴിയെടുക്കലിന് സിവിൽ കോടതിയുടെ പരിരക്ഷ ഉള്ളതിനാൽ ഇനി മൊഴി മാറ്റാൻ ആവില്ല എന്ന പ്രത്യേകതയും ഉണ്ട് .സ്വപ്നയുടേതായി പുറത്ത് വന്ന ശബ്ദരേഖ ഇ ഡി പരിശോധിച്ചു .ഇതിൽ ഇ ഡിയെ കുറിച്ച് പറയുന്നില്ല .എന്നാൽ ശബ്ദരേഖ പുറത്ത് വിട്ട വെബ് പോർട്ടലിന്റെ റിപ്പോർട്ടർ ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത് .

ഒരു ഘട്ടത്തിലും കോടതിയിൽ പറയാത്ത കാര്യമാണ് പുറത്ത് വന്നത് .അത് കേസ് അന്വേഷണത്തെ ബാധിക്കില്ല എന്നാണ് ഇ ഡി കരുതുന്നത് .ഇനി ശബ്ദരേഖയെ കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഇ ഡിയ്‌ക്കെതിരെ കേസ് എടുത്താലും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജയിലിൽ ആണ് സ്വപ്ന കഴിയുന്നത് എന്ന് ഇ ഡിയ്ക്ക് വാദിക്കാം .

Back to top button
error: