സ്വപ്നയുടെ ശബ്ദരേഖ ,കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ ,സ്വപ്ന പറയുമ്പോൾ മൂളുന്ന പുരുഷൻ ആര് ?

അന്വേഷണ ഏജൻസികൾ കോടതിയിൽ നൽകിയ മൊഴി ഏറ്റു പറഞ്ഞാൽ കേസിൽ മാപ്പുസാക്ഷിയാക്കാം എന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു .ശിവശങ്കരനൊപ്പം യു എ യിൽ പോയി സി എമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോസിയേഷൻസ് നടത്തി എന്ന് പറയാൻ നിർദേശം ലഭിച്ചു എന്നാണ് സന്ദേശത്തിൽ പറയുന്നത് .

കസ്റ്റംസ് ,എൻ ഐ എ ,ഇ ഡി ഇവയിൽ ഏത് അന്വേഷണ ഏജൻസിയെ കുറിച്ചാണ് പറയുന്നത് എന്ന് വ്യക്തമല്ല .സ്വപ്ന പറയുമ്പോൾ ഒരു പുരുഷ ശബ്ദം മൂളുന്നത് കേൾക്കാം .നേരിട്ട് സംസാരിക്കുമ്പോൾ റെക്കോർഡ് ചെയ്തത് ആകാൻ ആണ് സാധ്യത എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം .

ഏറ്റവും അടുപ്പമുള്ള ഒരാളോട് സംസാരിക്കുന്ന രീതിയിൽ ആണ് സംസാരം .തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല ശബ്ദം റെക്കോർഡ് ചെയ്തത് എന്നാണ് നിഗമനം .എറണാംകുളം ജില്ലാ ജയിലിൽ വെച്ചോ കോടതിയിൽ കൊണ്ട് വന്നപ്പോൾ നേരിട്ടോ ശബ്ദം റെക്കോർഡ് ചെയ്തത് ആകാനാണ് സാധ്യത എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത് .

കസ്റ്റംസ് ,ഇ ഡി ,ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസ് ,വ്യാജ ബിരുദ കേസ് അന്വേഷിക്കുന്ന ലോക്കൽ പോലീസ് എന്നിവരാണ് സ്വപ്നയോട് സംസാരിച്ചിട്ടുള്ളത്.മൂന്നു പ്രധാന സൂചനകൾ ആണ് ശബ്ദരേഖയിൽ ഉള്ളത് .അതിൽ സുപ്രധാനം വക്കീലിനോട് സംസാരിച്ച ദിവസമാണ് എന്നതാണ് .”ഇന്ന് എന്റെ വക്കീൽ പറഞ്ഞത് “എന്ന് സ്വപ്ന പറയുന്നുണ്ട് .ആറാം തിയ്യതി ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ചോദ്യം ചെയ്ത ഏജൻസിയെ കുറിച്ചാണ് പറയുന്നത് .”അവർ ഒരു കാരണവശാലും ആറാം തിയ്യതി മുതലുള്ള സ്റ്റേറ്റ്മെന്റ്സ് വായിക്കാൻ തന്നില്ല “എന്ന് സ്വപ്ന പറയുന്നുണ്ട് .കംപ്യൂട്ടറിലാണ് മൊഴി രേഖപ്പെടുത്തിയത് എന്നാണ് സൂചന .”അവർ പെട്ടെന്ന് സ്ക്രോൾ ചെയ്തിട്ട് എന്റെ അടുത്ത് ഒപ്പിടാൻ പറഞ്ഞു “എന്നും സ്വപ്ന പറയുന്നുണ്ട് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version