തദ്ദേശ തെരഞ്ഞെടുപ്പ്: ആകെ പത്രികകൾ 14,416

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 14,416 നാമനിർദേശ പത്രികകൾ. ഈ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു (20 നവംബർ) നടക്കും.

ആകെ പത്രികകളിൽ 10,772 എണ്ണവും ഗ്രാമ പഞ്ചായത്ത് വാർഡുകളിലാണ്. ബ്ലോക്ക് പഞ്ചായത്തിൽ 1,160 ഉം ജില്ലാ പഞ്ചായത്തിൽ 232 ഉം പത്രികകൾ ലഭിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ ഡിവിഷനുകളിലേക്ക് 1,034 പത്രികകളാണു സമർപ്പിക്കപ്പെട്ടത്. മുനിസിപ്പാലിറ്റികളിൽ 1,218 പത്രികകൾ ലഭിച്ചു.

നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത്. 5348 എണ്ണം. ഗ്രാമ പഞ്ചായത്ത് – 3,876, ബ്ലോക്ക് പഞ്ചായത്ത് – 481, ജില്ലാ പഞ്ചായത്ത് – 105, കോർപ്പറേഷൻ – 417, മുനിസിപ്പാലിറ്റികൾ – 469 എന്നിങ്ങനെയാണു തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള കണക്കുകൾ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version