NEWS

കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു; ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കും

കോഴിക്കോട്: കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. കൊടുവളളി നഗരസഭ പതിനഞ്ചാം ഡിവിഷനായചുണ്ടക്കുന്നില്‍ സ്വതന്ത്രനായാണ് കരാട്ട് ഫൈസല്‍ മത്സരിക്കുന്നത്.

കൊടുവളളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നെന്നും കാരാട്ട് ഫൈസല്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ ഫൈസല്‍ വാര്‍ഡില്‍ പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാദമായതിനെ തുടര്‍ന്ന് ഫൈസലിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് നീക്കി പകരം ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ പി റഷീദിനോട് മത്സരിക്കാനും സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസല്‍ തീരുമാനിക്കുകയായിരുന്നു.

Back to top button
error: