LIFETRENDING

ആദിപുരുഷിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആദിപുരുഷന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംവിധായകന്‍ ഓം ട്വിറ്ററിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.

രാമായണകഥയെ ആസ്പദമാക്കി ത്രിഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. തമിഴ്, മലയാളം, കന്നഡ കൂടാതെ നിരവധി വിദേശ ഭാഷകളില്‍ ഡബ്ബ് ചെയ്യുന്നുമുണ്ട്.

ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. നേരത്തെ ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം താന്‍ഹാജിയിലും സെയ്ഫ് അലിഖാന്‍ അഭിനയിച്ചിരുന്നു. അന്ന് മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്.

ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Back to top button
error: