NEWS

ചരിത്രനിമിഷം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇനി വനിതാ ക്രിക്കറ്റ് മത്സരവും

നിത ക്രിക്കറ്റില്‍ ഇനി പുതുചരിത്രം. ഐസിസി 2022 ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരം കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതാദ്യമായാണ് കോണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് കൂടി ഉള്‍പ്പെടുത്തുന്നത്.

2022ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ യോഗ്യത നേടിക്കഴിഞ്ഞു. ബര്‍മിങ്ങാമായിരിക്കും വേദി. 2022 ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് കോണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ആകെ എട്ട് ടീമുകളാണുളളത്.

2021 ഏപ്രിലില്‍ ഐ.സി.സി പുറത്തിറക്കുന്ന വനിതകളുടെ ട്വന്റി 20 റാങ്ക് പട്ടിക പ്രകാരം ആദ്യ ആറുസ്ഥാനത്തുള്ളവര്‍ നേരിട്ട് ടൂര്‍ണമെന്റിന് യോഗ്യത നേടും. മറ്റു രണ്ടു സ്ഥാനത്തേക്ക് യോഗ്യതാ മത്സരം കളിക്കണം.

1998ലാണ് ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. അന്ന് പുരുഷ വിഭാഗമാണ് മത്സരിച്ചത്. ഇത് രണ്ടാം തവണയാണ് വീണ്ടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഇടം പിടിക്കുന്നത്.

Back to top button
error: