NEWS

കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡി കെ.സി എബ്രഹാം അന്തരിച്ചു

കൊച്ചി: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ചെയർമാനും എംഡിയുമായ മൂവാറ്റുപുഴ കുന്നത്ത് വീട്ടില്‍ കെ.സി എബ്രഹാം അന്തരിച്ചു. 67 വയസ്സായിരുന്നു.

ഇന്ന് രാവിലെ 3 മണിക്ക് മൂവാറ്റുപുഴയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയ ‘മുസ്‌ലി പവർ എക്സ്ട്രാ’ എന്ന ആയുർവേദ ഔഷധം കേരളത്തിൽ വലിയ പ്രചാരം നേടിയിരുന്നു.

കെ.സി എബ്രാഹാം രാഷ്ട്രപതി പ്രതിഭാ പാട്ടിലില്‍ നിന്ന് ബെസ്റ്റ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിക്കുന്നു.

രാഷ്ട്രപതിയുടെ ബെസ്റ്റ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ലിസ എബ്രഹാം, മക്കള്‍: ലിഡിയ എബ്രഹാം, ലിഡ എബ്രഹാം, ഡോ.ലിയ എബ്രഹാം. മരുമകന്‍: ജിസ് തോമസ്. കൊച്ചുമകള്‍: ക്രിസ്റ്റന്‍.

Back to top button
error: