LIFETRENDING

പുതിയ ചിത്രവുമായി വെങ്കട്ട് പ്രഭുവും ചിമ്പുവും

മിഴ് സിനിമാ ലോകത്ത് വെങ്കട്ട് പ്രഭു എന്ന സംവിധായകനെ അടയാളപ്പെടുത്തുവാന്‍ മങ്കാത്ത എന്ന ഒറ്റ ചിത്രം മാത്രമേ ആവശ്യമുള്ളു. തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു.

തമിഴ്‌നാടിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അജിത്ത് എന്ന താരത്തിന്റെ കരിയറിലേയും ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരുന്നു.

ഇപ്പോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വെങ്കട്ട് പ്രഭു. യുവതാരം ചിമ്പുവിനെ നായകനാക്കിയാണ് വെങ്കട്ട് പ്രഭു പുതിയ ചിത്രം ഒരുക്കുന്നത്. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടാഗ് ലൈനില്‍ നിന്നും അറിയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 21 ന് രാവിലെ 10.44 നാണ് പുറത്തിറങ്ങുക.

ചിത്രം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന എന്നാല്‍ സാധാരണ പ്രേക്ഷകരെ രസിപ്പിക്കുന്ന കൊമേഴ്ഷ്യല്‍ എന്റര്‍ടൈനര്‍ തന്നെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Back to top button
error: