LIFETRENDING

ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി ലേഡി സൂപ്പര്‍സ്റ്റാര്‍

തമിഴ് സിനിമ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് മുപ്പത്തിയാറാം ജന്മദിനം. ആരാധകരും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് രണ്ട് ചിത്രങ്ങളാണ് ഇന്ന് അപ്‌ഡേറ്റ് നല്‍കിയിരിക്കുന്നത്. നയന്‍താരയും മലയാളത്തിന്റെ പ്രീയപ്പെട്ട താരം കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന നിഴല്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററും, മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രിക്കണ്‍ എന്ന ചിത്രത്തിന്റെ ടീസറുമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

നിഴലും, നെട്രിക്കണ്ണും ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. നയന്‍താരയുടെ കാമുകനായ വിഗ്നേഷ് ശിവനാണ് നെട്രിക്കണ്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്. നയന്‍താരയുടേതായി നിരവധി അണിയറയിലൊരുങ്ങുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker