തമിഴ് സീരിയല്‍ നടന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് സീരിയല്‍ സെല്‍വരത്‌നത്തെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിരുദുനഗര്‍ സ്വദേശി വിജയകുമാറിനെ(30)യാണ് എംജിആര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വിജയകുമാറിന്റെ ഭാര്യയുമായി നടന്‍ അടുപ്പത്തിലായിരുന്നെന്നും ഇതേ തുടര്‍ന്നാണ് നടനെ കൊലപ്പെടുത്തിയതെന്നും വിജയകുമാര്‍ മൊഴി നല്‍കി.

സംഭവ സമയത്തെ സിസിടിവി ദൃശ്യത്തില്‍ വിജയകുമാറിന്റെ സാന്നിധ്യം കാണാം.രണ്ട് ദിവസം മുമ്പാണ് പ്രമുഖ തമിഴ് സീരിയന്‍ താരം സെല്‍വരത്‌നത്തെ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 41 വയസ് ആയിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയാണ് സെല്‍വരത്‌നവും വിജയകുമാറും.

ശനിയാഴ്ച സീരിയല്‍ ഷൂട്ടിന് പോകാതെ സുഹൃത്തിനൊപ്പം തങ്ങുകയായിരുന്നു നടന്‍. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്ന് പുറത്തേയ്ക്ക് ഇറങ്ങി. രാവിലെ ആറരയോടെ എംജിആര്‍ നഗറില്‍ വച്ചായിരുന്നു കൊലപാതകം. ഓട്ടോറിക്ഷയില്‍ വന്ന അക്രമികള്‍ വെട്ടിയും കുത്തിയും സെല്‍വരത്‌നത്തെ കൊല്ലുകയായിരുന്നു.

തേന്മൊഴി ബി എ എന്ന സിനിമയില്‍ സെല്‍വരത്‌നം വില്ലന്‍ വേഷം കൈകാര്യം ചെയിതിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version