NEWS

കൊല്ലത്ത് ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യയിൽ കാമുകനെതിരെ കുടുംബം

കൊല്ലത്ത് ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യയിൽ കാമുകനെതിരെ പരാതിയുമായി കുടുംബം .യുവാവ് വിവാഹവും വാഗ്ദാനം നടത്തി പിന്മാറിയതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പരാതി .

കുമ്മിൾ സ്വദേശി ഷഹീന ആണ് ആത്മഹത്യ ചെയ്തത് .ഈ മാസം നാലാം തിയ്യതി ആണ് ഷഹീനയെ അവശനിലയിൽ കണ്ടെത്തിയത് .കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഷഹീന എലിവിഷത്തോടൊപ്പം താൻ മണ്ണെണ്ണ കുടിച്ചുവെന്ന വിവരം ആരോടും പറഞ്ഞിരുന്നില്ല .ആരോഗ്യ സ്ഥിതി മോശമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി എങ്കിലും മരണപ്പെട്ടു .

ഷഹീന പീഡിപ്പിക്കപ്പെട്ടോ എന്നതുൾപ്പെടെ പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം .അഞ്ചൽ കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു പ്രണയം .എന്നാൽ യുവാവ് പിന്മാറിയത് ഷഹീനയെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നു കുടുംബം പറയുന്നു .

Back to top button
error: