NEWS

50 കുട്ടികളെ പീഡിപ്പിച്ച എൻജിനീയറെ അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിൽ 50 കുട്ടികളെ പീഡിപ്പിച്ച എൻജിനീയറെ അറസ്റ്റ് ചെയ്തു .അഞ്ചിനും പതിനാറിനും ഇടയിലുള്ള കുട്ടികളെയാണ് ഇയാൾ 10 വർഷമായി പീഡിപ്പിച്ചത് .ഇയാൾ ഡാർക്ക് വെബിൽ വിഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്തതായും കണ്ടെത്തി .

ചിത്രകൂട് ,ബന്ധ ,ഹമീപൂർ എന്നീ മൂന്നു ജില്ലകളിൽ ആയാണ് കുട്ടികളെ പീഡിപ്പിച്ചത് .ബന്ധ ജില്ലയിൽ നിന്നാണ് പ്രതിയെ സിബിഐ പിടികൂടിയത് .

ഇയാളുടെ വീട്ടിൽ സിബിഐ നടത്തിയ റെയ്‌ഡിൽ 8 മൊബൈൽ ഫോണുകൾ ,8 ലക്ഷം രൂപ ,സെക്സ് ടോയ്‌സ് ,ലാപ്ടോപ്പ് ,മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെടുത്തു .

ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകിയാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത് .തന്റെ ചെയ്തികളെ കുറിച്ച് കുട്ടികൾ പുറത്ത് പറയില്ലെന്ന് ഇയാൾ കരുതിയിരുന്നു .

Back to top button
error: