NEWS

അച്ഛനും സഹോദരനും സിപിഐ മുൻ എംഎൽഎമാർ എങ്കിലും സുമൻ ബിജെപി സ്ഥാനാർഥി

സിപിഐ മുതിർന്ന നേതാവും പുനലൂർ മുൻ എംഎൽഎയുമായ പി കെ ശ്രീനിവാസന്റെ മകൻ സുമൻ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു .സിപിഐ മുൻ എംഎൽഎ പി എസ് സുപാലിന്റെ സഹോദരൻ കൂടിയാണ് സുമൻ .സിപിഐഎം അഞ്ചൽ മുൻ ഏരിയ സെക്രട്ടറി കൂടിയായ സുമൻ ഏരൂർ പാഞ്ചായത്തിലെ പതിനാലാം വാർഡിൽ ആണ് മത്സരിക്കുന്നത് .

സിപിഐഎമ്മിൽ കടുത്ത വിഭാഗീയത ആണ് സുമൻ ആരോപിക്കുന്നത് .അതുകൊണ്ടാണ് പാർട്ടി വിട്ടതെന്നും സുമൻ പറയുന്നു .മൂന്നുവർഷം മുമ്പ് സിപിഐഎം വിട്ട സുമനെ ഇടതു കോട്ട പിടിക്കാൻ ആണ് ബിജെപി നിർത്തിയിരിക്കുന്നത് .

പിതാവ് പികെ ശ്രീനിവാസൻ അഴിമതിരഹിത പൊതുപ്രവർത്തകൻ ആയാണ് അറിയപ്പെടുന്നത് .സംശുദ്ധ രാഷ്ട്രീയത്തിന്റെ അംഗീകാരം തനിക്കും കിട്ടുമെന്ന് സുമൻ വിശദീകരിക്കുന്നു .

Back to top button
error: