NEWS

കിഫ്‌ബി മസാല ബോണ്ടിനെ ടോം ജോസും ധന സെക്രട്ടറിയും എതിർത്തിരുന്നുവെന്ന് റിപ്പോർട്ട്

കിഫ്‌ബി മസാല ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധനസെക്രട്ടറി മനോജ് ജോഷിയും എതിർത്തിരുന്നുവെന്നു റിപ്പോർട്ട് .2018 ഒക്ടോബർ 2 നു മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ അജണ്ടയിൽ മസാല ബോണ്ട് ഉണ്ടായിരുന്നു .

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി ധനം സമാഹരിക്കാൻ കിഫ്‌ബി സി ഇ ഒ ബോർഡിന്റെ അനുമതി തേടുകയായിരുന്നു .രാജ്യത്തിനകത്ത് കുറഞ്ഞ പലിശയ്ക്ക് വായ്പ്പ ലഭ്യമാണ് എന്നിരിക്കെ എന്തിനാണ് മസാല ബോണ്ട് ഇറക്കുന്നത് എന്നായിരുന്നു മനോജ് ജോഷിയുടെ ചോദ്യം .

വിദേശ വിപണിയിൽ പലിശ കുറഞ്ഞിരിക്കെ എന്താണ് മസാല ബോണ്ടിന്റെ പലിശ ഉയർന്നിരിക്കുന്നത് എന്നായിരുന്നു ടോം ജോസിന്റെ സംശയം .എന്നാൽ ബോർഡ് അംഗങ്ങൾ ആയ സുശീൽ ഖന്ന ,ആർ കെ നായർ തുടങ്ങിയവർ മസാല ബോണ്ടുമായി മുന്നോട്ട് പോകാൻ നിർദേശിക്കുക ആയിരുന്നു .പലിശ നിരക്ക് കൂടുതൽ ആയാലും വിദേശ വിപണിയിൽ കടക്കാനുള്ള അവസരം ഉപയോഗിക്കാം എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് .

Back to top button
error: