NEWS

കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി ,രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ അന്വേഷണ ഏജൻസി ശിവശങ്കറിനെ നിർബന്ധിച്ചുവെന്ന മാധ്യമ വാർത്ത ഉദ്ധരിച്ച് മുഖ്യമന്ത്രി

കേന്ദ്ര ഏജൻസികൾക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ .ഒരു ഏജൻസി ഒഴികെ ബാക്കി എല്ലാ ഏജൻസികളും കേരളത്തിൽ വട്ടമിട്ടു പറക്കുന്നുവെന്നു മുഖ്യമന്ത്രി ആരോപിച്ചു .വികല മനസുകളുടെ താല്പര്യമനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജൻസികൾ മാറരുത് .

ഉദ്യോഗസ്ഥരെ തുടർ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കും വിധമാണ് പ്രവർത്തനം .കുത്തകകൾക്ക് അനുകൂലമായാണ് നിലപാടുകൾ .അത് മനസ്സിൽ വച്ചാൽ മതി .ഒരു കുത്തകയുടെയും വക്കാലത്തുമായി ഇങ്ങോട്ട് വരേണ്ട എന്നും പിണറായി വിജയൻ പറഞ്ഞു .

ആർഎസ്എസ് നേതാവ് കൊടുത്ത കേസ് വാദിക്കാൻ വരുന്നത് കെപിസിസി ജനറൽ സെക്രട്ടറിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു .കിഫ്ബിയെ തകർക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ അന്വേഷണ ഏജൻസി ശിവശങ്കറിനെ നിർബന്ധിച്ചുവെന്ന മാധ്യമ വാർത്തകൾ മുഖ്യമന്ത്രി ഉദ്ധരിച്ചു.

Back to top button
error: