NEWS

മൻമോഹൻ സിങ്ങിന് പ്രശംസ ,മോദിയെ കുറിച്ച് ഒബാമ മിണ്ടുക പോലും ചെയ്തില്ലെന്ന് ശശി തരൂർ

അമേരിക്കൻ മുൻ പ്രസിഡണ്ട് ബറാക്ക് ഒബാമ എഴുതിയ “ഒരു വാഗ്ദത്ത ഭൂമി “എന്ന പുസ്തകത്തിൽ മൻമോഹൻ സിംഗിനെ പ്രശംസിക്കുമ്പോഴും മോദിയെ കുറിച്ച് ഒരു വാചകം പോലും പറഞ്ഞിട്ടില്ലെന്ന് ശശി തരൂർ എംപി .ഫേസ്ബുക്കിലാണ് ശശി തരൂരിന്റെ പരിഹാസം .

പുസ്തകത്തിന്റെ കോപ്പി കിട്ടിയെന്നും 902 പേജിൽ എവിടെയും നരേന്ദ്ര മോഡി എന്ന പേര് പരാമർശിച്ചു പോലുമില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടുന്നു .ഡോ .മൻമോഹൻ സിംഗിനെ കുറിച്ച് മികച്ച പ്രതികരണമാണ് ഒബാമയിൽ നിന്ന് ഉണ്ടായത് .

ഇന്ത്യയെ കുറിച്ച് തന്റെ കൗതുകം മഹാത്മാ ഗാന്ധിയിൽ തുടങ്ങുന്നുവെന്നു ഒബാമ കുറിച്ചിട്ടുണ്ട് . ലിങ്കൺ ,മാർട്ടിൻ ലൂഥർ കിംഗ് ,മണ്ടേല എന്നിവർക്കൊപ്പം ഗാന്ധിജിയുടെ ചിന്തയും തന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ഒബാമ കുറിക്കുന്നു .എന്നാൽ ഇന്ത്യയിലെ അക്രമ പാരമ്പരകളും അഴിമതിയും അമിത ദേശീയതയും വർഗീയതയുമെല്ലാം അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ടെന്ന് തരൂർ കുറിക്കുന്നു .

ഇതൊക്കെ ഉണ്ടായിരിക്കെ സംഘികൾ ഒരു വാചകത്തെ കുറിച്ച് ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ തനിയ്ക്ക് മനസിലാകുന്നില്ല എന്നും തരൂർ കുറ്റപ്പെടുത്തുന്നു .രാഹുൽ ഗാന്ധിയെ കുറിച്ചുള്ള പരാമർശത്തെ കുറിച്ചാണ് തരൂർ പരോക്ഷമായി സൂചിപ്പിച്ചത് .

Back to top button
error: