NEWS

വനിത എസ്ഐയെ കയ്യേറ്റം ചെയ്തു; യുവഅഭിഭാഷകൻ അറസ്റ്റിൽ

കോട്ടയം: വനിത എസ്‌ഐയേയും പൊലീസിനേയും കയ്യേറ്റം ചെയ്ത യുവഅഭിഭാഷകന്‍ അറസ്റ്റില്‍. മരങ്ങാട് സ്വദേശി വിപിന്‍ ആന്റണിയാണ് അറസ്റ്റിലായത്.

രാമപുരത്ത് ഞായറാഴ്ചയാണ് സംഭവം. പൊതുസ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് മദ്യപിച്ച വിപിനെയും സുഹൃത്തുക്കളെയും പെട്രോളിങ്ങിനിടെയാണ് പോലീസ് പിടികൂടിയത്.

തുടര്‍ന്ന് പൊലീസുമായി വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ വിപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റുരണ്ടുപേരെ പിടികൂടാന്‍ സാധിച്ചില്ല.

Back to top button
error: