NEWS

വാസന്‍ ഐ കെയര്‍ മേധാവി അന്തരിച്ചു

ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. എ.എം അരുണ്‍ അന്തരിച്ചു. 51 വയസ്സായിരുന്നു.

ചെന്നൈ കാവേരി ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ ഹൃദയ സ്തഭംനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഒമന്‍ദുരാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഡോ അരുണ്‍ സ്ഥാപിച്ച വാസന്‍ ഐ കെയര്‍ നേത്ര ചികിത്സാ രംഗത്തെ അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലുടനീളം 170 ശാഖകള്‍ ആണ് വാസന്‍ ഐകെയറിന് ഉള്ളത്.

Back to top button
error: