
ബീഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ സ്വയം വിമർശനാത്മകമായി വിലയിരുത്തി കോൺഗ്രസ് നേതാവ് കപിൽ സിബൽ .ബിജെപിക്കെതിരെയുള്ള ഫലപ്രദമായ ബദൽ എന്ന വിശേഷണം ഇനി കോൺഗ്രസിന് ചേരില്ലെന്നു കപിൽ സിബൽ തുറന്നടിച്ചു .
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബൽ തുറന്നടിച്ചത് .ബിഹാറിൽ ബിജെപിയ്ക്ക് ബദൽ ആർജെഡി ആയിരുന്നു .ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു സീറ്റ് പോലും വിജയിക്കാൻ ആയില്ല .ഉത്തർ പ്രദേശിലെ ചില മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തതിന്റെ രണ്ടു ശതമാനം വോട്ട് പോലും കോൺഗ്രസിന് നേടാനായില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി .
ബീഹാർ തെരഞ്ഞെടുപ്പ് പരാജയം ഹൈക്കമാൻഡ് വളരെ പ്രാധാന്യത്തോടെ പഠിക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ചൂണ്ടിക്കാട്ടിയിരുന്നു .സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ ബിഹാറിൽ കോൺഗ്രസ് വൈകി .കോൺഗ്രസിന്റെ പ്രകടനമാണ് ബിഹാറിൽ സഖ്യത്തെ പുറകോട്ടടിപ്പിച്ചത് എന്നും താരീഖ് അൻവർ ചൂണ്ടിക്കാട്ടി .