NEWS

ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്.

കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണമെന്നും രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ട്.

കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കാക്കനാട് ജയിലിലേക്ക് എത്തിക്കുകയായിരുന്നു. ശിവശങ്കറിനെ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ത്തേക്കും. ഇന്നത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം.

Back to top button
error: