NEWS

പെൺകുട്ടികളുടെ നിലവിളി, ആറ്റിൽ എന്തോ വീഴുന്ന ശബ്ദം

വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ ആറ്റിലേയ്ക്ക് ചാടി എന്ന സംശയത്തിൽ നടത്തിയ തെരച്ചലിൽ ഇനിയും ഫലമില്ല. ശനിയാഴ്ച ആണ് സംഭവം.ശനിയാഴ്ച രാത്രി 7 30ന് രണ്ട് പെൺകുട്ടികൾ നടന്നു വന്നു പാലത്തിൽ നിന്ന് ചാടി എന്നാണ് നാട്ടുകാർ നൽകിയ വിവരം. തുടർന്നാണ് പോലീസും അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയത്.

ആറ്റിൽ എന്തോ വീഴുന്ന ശബ്ദവും പെൺകുട്ടികളുടെ നിലവിളിയും കേട്ടെന്ന് പാലത്തിനു സമീപം താമസിക്കുന്ന സീതലക്ഷ്മി എന്ന സ്ത്രീ പോലീസിന് മൊഴി നൽകി.വാഹനത്തിൽ നിന്ന് മാലിന്യം പാലത്തിൽ നിന്നു താഴോട്ടു എറിയുന്നത് പതിവാണ്. അത് ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഒന്നിലധികം പെൺകുട്ടികളുടെ നിലവിളി കേട്ടത്തോടെ ആണ് പാലത്തിൽ നിന്ന് താഴോട്ട് വീണത് പെൺകുട്ടികൾ ആണെന്ന് സംശയിച്ചത് എന്നും സീതലക്ഷ്മി പറയുന്നു.

പാലത്തിൽ നിന്ന് ഒരു ജോഡി ചെരിപ്പും തൂവാലയും വൈക്കം പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.13 ആം തിയ്യതി കൊല്ലം ചടയമംഗലം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് 21 വയസുള്ള രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി ലഭിച്ചിരുന്നു.കാണാതായ യുവതികളിൽ ഒരാളുടേതാണ് ചെരുപ്പുകൾ എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.അഞ്ചൽ കോളേജിലെ ബി എ വിദ്യാർഥികൾ ആയ രണ്ട് പേർ സർട്ടിഫിക്കറ്റ് വാങ്ങാൻ എന്ന പേരിൽ ആണ് വീട്ടിൽ നിന്നിറങ്ങിയത്.

Back to top button
error: