NEWS

മഹാസഖ്യത്തെ പുറകോട്ട് വലിച്ചത് കോൺഗ്രസ് ,ആഞ്ഞടിച്ച് ആർജെഡി നേതാവ്

മഹാസഖ്യത്തെ പുറകോട്ട് വലിക്കാനും അതുവഴി ബിജെപിയ്ക്ക് നേട്ടമുണ്ടാകാനും കാരണം കോൺഗ്രസിന്റെ ഇടപെടൽ ആണെന്നു ആർജെഡി നേതാവ് ശിവാനന്ദ് തിവാരി .125 സീറ്റുകൾ ആണ് എൻ ഡി എ കരസ്ഥമാക്കിയത് .ആർ ജെ ഡി -കോൺഗ്രസ് -ഇടത് സഖ്യം കരസ്ഥമാക്കിയത് 110 സീറ്റുകളും .70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റുകൾ മാത്രമാണ് കരസ്ഥമാക്കിയത് .

സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിന് പാളിയെന്ന് ശിവാനന്ദ് തിവാരി ചൂണ്ടിക്കാട്ടി .വോട്ടർമാർക്ക് പരിചയമില്ലാത്തവർ ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി .”70 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് നിർത്തിയത് .എന്നാൽ 70 റാലികൾ പോലും നടത്തിയില്ല .രാഹുൽ ഗാന്ധി 3 ദിവസം മാത്രമാണ് ബിഹാറിൽ ഉണ്ടായിരുന്നത് .പ്രിയങ്ക ആകട്ടെ വന്നതുമില്ല .ബിഹാറുമായി യാതൊരു ബന്ധവുമില്ലാത്തവർ ആണ് കോൺഗ്രസ് പ്രതിനിധികളായി ഇവിടെ എത്തിയത് .”ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി .

ബിഹാറിൽ പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പിക്നിക്കിനു പോയെന്നു ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി .”തെരഞ്ഞെടുപ്പ് ചൂടുപിടിച്ച ഘട്ടത്തിൽ ആണ് രാഹുൽ ഗാന്ധി ഷിംലയിലെ പ്രിയങ്കയുടെ പുതിയ വീട് സന്ദർശിക്കുന്നത് .ഇങ്ങനെ ഒരു പാർട്ടിയെ നടത്താമോ ?കോൺഗ്രസിന്റെ നടപടി ബിജെപിയെ സഹായിച്ചുവെന്ന ആരോപണം ഉന്നയിച്ചാൽ അതിശയിക്കേണ്ട .”ശിവാനന്ദ് തിവാരി കൂട്ടിച്ചേർത്തു .

Back to top button
error: